‘ജലതരംഗം’മാധ്യമ പരിശീലന പരിപാടി തുടങ്ങി

unnamedകേരളത്തിലെ ഗ്രാമീണ ശുദ്ധജല വിതരണ പദ്ധതിയായ ജലനിധിയുടെ നേതൃത്വത്തില്‍ ജലനിധി പഞ്ചായത്തുകളില്‍ നിന്നും തെരഞ്ഞെടുത്ത ഗുണഭോക്താക്കള്‍ക്കായുള്ള ‘ജലതരംഗം’ ദ്വിദിന മാധ്യമ പരിശീലന പരിപാടി പുലാമന്തോള്‍ ആയുര്‍വേദിക്‌ റിസോര്‍ട്ടില്‍ ആരംഭിച്ചു. ജലനിധി ഡയറക്‌ടര്‍ (ഹ്യൂമന്‍ റിസോഴ്‌സ്‌) എം. പ്രേംലാല്‍ ഉദ്‌ഘാടനം ചെയ്‌തു. ജലനിധി മലപ്പുറം റീജനല്‍ പ്രൊജക്‌റ്റ്‌ ഡയറക്‌ടര്‍ കെ.വി.എം. അബ്‌ദുല്‍ ലത്തീഫ്‌, ജലനിധി ഡെപ്യൂട്ടി ഡയറക്‌ടര്‍ യു.എസ്‌ രാഹുല്‍, മലപ്പുറം പ്രസ്സ്‌ ക്ലബ്‌ പ്രസിഡണ്ട്‌ആര്‍.സാംബന്‍, സെക്രട്ടറി സുരേഷ്‌ എടപ്പാള്‍, ജലനിധി മലപ്പുറം മേഖലാ കമ്മ്യൂന ിറ്റി ഡെവലപ്‌മെന്റ്‌ മാനേജര്‍ എം.പി ഷഹീര്‍ എന്നിവര്‍ സംസാരിച്ചു.
ജില്ലയിലെ ബാച്ച്‌ രണ്ട്‌, മൂന്ന്‌ പഞ്ചായത്തുകളില്‍ നിന്നും (മൂന്നിയൂര്‍, തെന്നല, പെരുമണ്ണക്ലാരി, ഊരകം, പറപ്പൂര്‍, ചേലേമ്പ്ര, എടപ്പറ്റ, മേലാറ്റൂര്‍, ഊര്‍ങ്ങാട്ടിരി, ചോക്കാട്‌) അഭിരുചിയുടെ അടിസ്ഥാനത്തില്‍ തിരഞ്ഞെടുത്ത 27 ഗുണഭോക്താക്കളാണ്‌ പരിശീലനത്തില്‍ പങ്കെടുക്കുന്നത്‌. പരിശീലനം ലഭിച്ച ഗുണഭോക്താക്കളിലൂടെ ജലനിധിയെ കുറിച്ചുള്ള വാര്‍ത്തകള്‍, അവലോകനങ്ങള്‍, കാഴ്‌ച്‌പ്പാടുകള്‍ പൊതുജനങ്ങളിലേക്ക്‌ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയാണ്‌ പദ്‌ധതിയുടെ തുടര്‍ നടത്തിപ്പിന്‌ ജനപങ്കാളിത്തം ഉറപ്പാക്കുക ഇവയാണ്‌ പരിപാടിയുടെ ലക്ഷ്യം. മാധ്യമ രംഗത്തെ പ്രമുഖരായ ജോര്‍ജ്‌ പുളിക്കന്‍, എസ്‌. രാധാകൃഷ്‌ണന്‍, ശശി മോഹന്‍, മുസ്‌തഫ എന്നിവരാണ്‌ ക്ലാസുകള്‍ക്ക്‌ നേതൃത്വം നല്‍കുന്നത്‌. നവ മാധ്യമങ്ങളുള്‍പ്പെടെയുള്ള മാധ്യമങ്ങളെ പരിശീലനാര്‍ത്ഥികള്‍ക്ക്‌ പരിചയപ്പെടുത്തുന്നതോടൊപ്പം ടെലിവിഷന്‍ ജേണലിസം, ഫോട്ടോ ജേണലിസം, ഫീല്‍ഡുതല വാര്‍ത്താ സമാഹരണം, പത്ര സമ്മേളനം എന്നിവയെ സംബന്ധിച്ചുള്ള ക്ലാസുകളും പരിശീലനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്‌. പരിശീലന പരിപാടി ഓഗസ്റ്റ്‌ 23ന്‌ വൈകീട്ട്‌ അഞ്ചിന്‌്‌ സമാപിക്കും