ജയലളിതയ്‌ക്ക്‌ ആര്‍കെ നഗറില്‍ ഉജ്ജ്വല വിജയം

jayalalithaചെന്നൈ: ആര്‍ കെ നഗറിലെ ഉപതെരഞ്ഞെടുപ്പില്‍ തമിഴ്‌നാട്‌ മുഖ്യമന്ത്രി ജയലളിതയ്‌ക്ക്‌ ഉജ്ജ്വല ജയം. ഒന്നരലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപത്തിലാണ്‌ ജയ വിജയിച്ചത്‌. സി പി ഐ യുടെ സി മഹേന്ദ്രനുള്‍പ്പെടെയുള്ള സ്ഥാനാര്‍ത്ഥികള്‍ക്ക്‌ കെട്ടിവെച്ച കാശ്‌ നഷ്ടമായി. തിരഞ്ഞെടുപ്പ്‌ പ്രചാരണമെന്ന പോലെ തിരഞ്ഞെടുപ്പ്‌ വിജയവും ഏകപക്ഷീയമായി. ഒന്നരക്ഷത്തിലേറെ ഭൂരിപക്ഷത്തോടെ അണ്ണാ ഡി എം കെ യുടെ പുരട്‌ചിത്തലൈവി നിയമസഭയില്‍ തിരിച്ചെത്തി.

ഒരു ഘട്ടത്തിലും സിപിഐയുടെ സി മഹേന്ദ്രന്‍, ജയക്ക്‌ വെല്ലുവിളി ഉയര്‍ത്തിയില്ല. ഒന്‍പതിനായിരത്തിലധികം വോട്ട്‌ നേടിയെങ്കിലും മഹേന്ദ്രനും മറ്റ്‌ സ്ഥാനാര്‍ത്ഥികള്‍ക്കും കെട്ടി വെച്ച തുക നഷ്ടമായി. വിജയമാഘോഷിക്കാന്‍ നിരവധി പ്രവര്‍ത്തകരാണ്‌ പോസ്‌ ഗാര്‍ഡിലെ ജയയുടെ വസതിക്കു മുന്നിലെത്തിയത്‌. തന്നെ പിന്തുണച്ചവര്‍ക്ക്‌ ജയലളിത പ്രസ്‌താവനയിലൂടെ നന്ദി അറിയിച്ചു.