ജയലളിതയുടെ വകുപ്പുകള്‍ പനീര്‍ശെല്‍വം ഏറ്റെടുത്തു

Story dated:Wednesday October 12th, 2016,12 44:pm

ദില്ലി: തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത കൈകാര്യം ചെയ്തിരുന്ന വകുപ്പുകള്‍ ധനമന്ത്രി ഒ പനീര്‍ശെല്‍വം ഏറ്റെടുത്തു. ഗവര്‍ണറുടെ പ്രത്യേക വിവേചനാധികാരം ഉപയോഗിച്ചാണ് മുഖ്യമന്ത്രിയുടെ വകുപ്പുകള്‍ കൈമാറിയത്. ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍ കഴിയുന്ന ജയലളിതയ്ക്ക് ഉടന്‍ ആശുപത്രി വിടാന്‍ കഴിയില്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചിരുന്നു. ഇതെതുടര്‍ന്ന് തമിഴ്‌നാട്ടില്‍ ഉണ്ടായ ഭരണസ്തംഭനം ഒഴിവാക്കാനാണ് വകുപ്പുകള്‍ പനീര്‍ശെല്‍വത്തിന് കൈമാറിയത്.

മന്ത്രിസഭായോഗത്തിലും പനീര്‍ശെല്‍വം നേതൃത്വംനല്‍കുമെന്ന് ഗവര്‍ണര്‍ വിദ്യാസാഗര്‍ റാവു പ്രസ്താവനയില്‍ പറഞ്ഞു. ഇതോടെ ആശുപത്രി വിടുംവരെ ജയലളിത വകുപ്പില്ലാത്ത മുഖ്യമന്ത്രിയായിരിക്കും. അഴിമതിക്കേസില്‍പ്പെട്ട് 2014 ല്‍ ജയൡയെ കോടതി ഒമ്പതുമാസം ശിക്ഷിച്ചപ്പോഴും പനീര്‍ശെല്‍വം മുഖ്യമന്ത്രിയിയായിരുന്നു.