ജയലളിതയുടെ അന്തരവള്‍ ദീപ ജയകുമാര്‍ സജീവ രാഷ്ട്രീയത്തിലേക്ക്

ചെന്നൈ: ജയളിതയുടെ അനന്തരവള്‍ ദീപ ജയകുമാര്‍ പുതിയ പാര്‍ട്ടിയുമായി സജീവ രാഷ്ട്രീയത്തില്‍ സജീവമാകുന്നു. ചെന്നൈയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ദീപ രാഷ്ട്രീയത്തില്‍ സജീവമാകുന്ന കാര്യം പ്രഖ്യാപിച്ചത്. ജയലളിതയുടെ ജന്മദിനമായ ഫെബ്രുവരി 24 ന് പുതിയ പാര്‍ട്ടിയുടെ പേര് അടക്കമുള്ള നിര്‍ണ്ണായക പ്രഖ്യാപനം ഉണ്ടാകുമെന്ന് ദീപ അറിയിച്ചു.

എഐഎഡിഎംകെ ജനറല്‍ സെക്രട്ടറിയായി ശശികലയെ നിയമിച്ചതില്‍ എതിര്‍ക്കുന്നവര്‍ നേരത്തെ ദീപയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇവരുമായുള്ള ചര്‍ച്ചയ്ക്ക് ശേഷമാണ് ദീപ പുതിയ രാഷ്ട്രീയ പാര്‍ട്ടിയുമായി തമിഴ് രാഷ്ട്രീയത്തില്‍ സജീവമാകാന്‍ തീരുമാനിച്ചതെന്നാണ് റിപ്പോര്‍ട്ട്.

തന്നെ അപമാനപ്പെടുത്തുന്നതിനായി നിരവധി അഭ്യൂഹങ്ങളാണ് പ്രചരിക്കുന്നത്. എന്നാല്‍ ഇതിന്റെ സത്യാവസ്ഥ ജനങ്ങള്‍ക്കറിയില്ല. തന്റെ രംഗപ്രവേശനത്തിന് പിന്നില്‍ ബിജെപിയാണെന്ന വാര്‍ത്തകളെയും ദീപ നിഷേധിച്ചു. ജയലളിതയുടെ സ്വത്തുക്കളില്‍ അവകാശവാദം ഉന്നയിക്കില്ലെന്നും ദീപ പറഞ്ഞു.