ജമ്മു കശ്‌മീരില്‍ വെടിവെപ്പ്‌; നാല്‌ സൈനികരും ഒരു തീവ്രവാദിയും കൊല്ലപ്പെട്ടു

Jammu-kashmirജമ്മുകാശ്‌മീര്‍: അതിര്‍ത്തിയില്‍ വെടിവെപ്പില്‍ നാല്‌ സൈനികരും ഒരു തീവ്രവാദിയും കൊല്ലപ്പെട്ടു. ജമ്മുകശ്‌മീരിലെ കുപ്‌വാര ജില്ലയിലെ ലാലോബിലാണ്‌ വെടിവെപ്പുണ്ടായത്‌.

കശ്‌മീര്‍ അതിര്‍ത്തിയിലെ ഹഫ്രഡ വനത്തില്‍ തീവ്രവാദി സാന്നിധ്യമുണ്ടെന്ന വിവരത്തെത്തുടര്‍ന്നാണ്‌ സൈനീകര്‍ രണ്ട്‌ ഗ്രൂപ്പുകളായി തിരിഞ്ഞ്‌ അന്വേഷണം ആരംഭിച്ചത്‌. വനത്തിലൂണ്ടായ ഏറ്റുമുട്ടലിലാണ്‌ മൂന്ന്‌ സൈനികര്‍ കൊല്ലപ്പെട്ടതെന്ന്‌ സൈനിക വൃത്തങ്ങള്‍ വ്യക്തമാക്കി.

ഞായറാഴ്‌ച കാശ്‌മീരിലെ പുല്വാമ ജില്ലയിലുണ്ടായ ആക്രമണത്തില്‍ രണ്ട്‌ ജെയ്‌ഷ്‌-ഇ-മുഹമ്മദ്‌ ഭീകരര്‍ കൊല്ലപ്പെട്ടിരുന്നു. ഒരു സൈനികന്‌ പരിക്കേല്‍ക്കുകയും ചെയ്‌തിരുന്നു. 2001 ഡിസംബര്‍ 13 ലെ പാര്‍ലമെന്റ്‌ ആക്രമണത്തിനും ജമ്മു കശ്‌മീരിലുണ്ടായ പല ആക്രമണങ്ങള്‍ക്കും പിന്നില്‍ ജെയ്‌ഷ്‌-ഇ-മുഹമ്മദ്‌ ഭീകരരാണെന്നു തെളിഞ്ഞിട്ടുണ്ട്‌.