ജമ്മുവില്‍ വെടിവെയ്‌പ്പ്‌; മൂന്ന്‌ തീവ്രവാദികള്‍ കൊല്ലപ്പെട്ടു

kashmirശ്രീനഗര്‍: ജമ്മു കശ്‌മീരില്‍ സൈന്യവുമായുണ്ടായ ഏറ്റുമുട്ടലില്‍ മൂന്ന്‌ തീവ്രവാദികള്‍ കൊല്ലുപ്പെട്ടു. വടക്കന്‍ കശ്‌മീരിലെ കുപ്‌വാര ജില്ലയിലെ ഹന്ദ്‌ വാരയിവാണ്‌ ഏറ്റുമുട്ടലുണ്ടായത്‌. വെടിവെയ്‌പ്പില്‍ ഒരു ജവാന്‌ പരിക്കേറ്റു. ശനിയാഴ്‌ച തുടങ്ങിയ ഏറ്റുമുട്ടല്‍ രാത്രി മുഴുവന്‍ നീണ്ടു നിന്നു.

തീവ്രവാദികള്‍ ഒളിച്ചിരിക്കുന്നുവെന്ന രഹസ്യവിവരത്തെ തുടര്‍ന്ന്‌ 21 രാഷ്ട്രീയ റൈഫിള്‍സ്‌ ടീമും പോലീസും സംയുക്തമായി തിരച്ചില്‍ നടത്തുന്നതിനിടെ അവര്‍ക്ക്‌ നേരെ തീവ്രവാദികള്‍ വെടിയുതിര്‍ക്കുകയായിരുന്നു. വെടിവെയ്‌പുണ്ടായതോടെ ഹന്ദ്‌ വാരയിലെ ഖുമയിര വനപ്രദേശം സൈന്യം വളഞ്ഞു. തീവ്രവാദികള്‍ക്ക്‌ നേരെ സൈന്യം തിരിച്ചുവെടിവച്ചതിലാണ്‌ മൂന്നു പേര്‍ കൊല്ലപ്പെട്ടത്‌. തിരച്ചില്‍ പുരോഗമിക്കുകയാണ്‌.