ജമ്മുകശ്‌മീരില്‍ നുഴഞ്ഞ് കയറാന്‍ ശ്രമിച്ച നാല് ഭീകരരെ സൈന്യം വധിച്ചു

ശ്രീനഗര്‍: ജമ്മുകശ്‌മീരിലെ രാംപൂരില്‍ നുഴഞ്ഞ് കയറാന്‍ ശ്രമിച്ച നാല് ഭീകരരെ സൈന്യം വധിച്ചു. കൂടുതല്‍ ഭീകരര്‍ ഒളിച്ചിരിക്കുന്നുവെന്ന സംശയത്തെ തുടര്‍ന്ന് മേഖലയില്‍ സൈന്യം ഇപ്പോഴും തെരച്ചില്‍ തുടരുകയാണ്.

കൂടാതെ ട്രാല്‍ സെക്ടറില്‍ നിന്നും മൂന്ന് ഭീകരരെ പിടികൂടിയതായും റിപ്പോര്‍ട്ടുണ്ട്. വെള്ളിയാഴ്ച രാത്രി പുല്‍വാമയിലും സൈന്യവും ഭീകരരും തമ്മില്‍ ശക്തമായ ഏറ്റുമുട്ടല്‍ നടന്നിരുന്നു. കഴിഞ്ഞ ദിവസം ഭീകരന്‍ ഇന്ത്യന്‍ സൈനിക പോസ്റ്റ് ആക്രമിച്ചിരുന്നു.