ജമ്മുകശ്‌മീരില്‍ ഏറ്റുമുട്ടലില്‍ നാല്‌ തീവ്രവാദികളും ഒരു സൈനികനും കൊല്ലപ്പെട്ടു

images (1)ശ്രീനഗര്‍: ജമ്മുകശ്‌മീരിലെ കുപ്‌വാരയില്‍ നാല്‌ തീവ്രവാദകളെ സൈന്യം വധിച്ചു. ഒരു സൈനികന്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു. പന്ത്രണ്ട്‌ മണിക്കൂറോളം നീണ്ടുനിന്ന ഏറ്റുമുട്ടലിലുടെയാണ്‌ സൈന്യം തീവ്രവാദികളെ വദിച്ചത്‌. ഹിന്ദ്‌വാര പോലീസ്‌, രാഷ്ട്രീയ റൈഫിള്‍സ്‌, പ്രത്യേക ദൗത്യസംഘം എന്നിവര്‍ സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ്‌ തീവ്രവാദികള്‍ കൊല്ലപ്പെട്ടത്‌.

കഴിഞ്ഞ ഓഗസ്‌്‌റ്റ്‌ 27 ന്‌ കാശ്‌മീരില്‍ സൈന്യവുമായുള്ള ഏറ്റുമുട്ടലില്‍ നാല്‌ തീവ്രവാദികള്‍ കൊല്ലപ്പെട്ടിരുന്നു. ഒരാളെ സൈന്യം ജീവനോടെ പിടികൂടുകയും ചെയ്‌തിരുന്നു. കശ്‌മീര്‍ പന്‍സാലയില്‍ നിന്നും സജ്ജാദ്‌ എന്നയാളെയാണ്‌ പോലീസ്‌ പിടികൂടിയത്‌. ഉറി സെക്ടറിലൂടെ ഇന്ത്യയിലേക്കു നുഴഞ്ഞുകയറിയ നാലു പേരില്‍ ഒരാളെയാണ്‌ പിടികൂടിയത്‌. 20 മണിക്കൂര്‍ നീണ്ട ഏറ്റുമുട്ടലില്‍ സൈന്യം നാല്‌ പേരെ വധിക്കുകയും ചെയ്‌തു.

ഇക്കഴിഞ്ഞ ഓഗസ്റ്റ്‌ അഞ്ചിന്‌ ഉദംപൂരില്‍ ബിഎസ്‌എഫിനു നേരെ ആക്രമണം നടത്തിയ പാക്ക്‌ പൗരന്‍ മുഹമ്മദ്‌ നവീദിനെ ജീവനോടെ പിടികൂടിയിരുന്നു.