ജമാഅത്തെ ബന്ദ് ജനം തള്ളി

ധാക്ക: ബംഗ്ലാദേശില്‍ ജമാഅത്തെ ഇസ്ലാമി ആഹ്വാനം ചെയ്ത ബന്ദ് ജനങ്ങള്‍ തള്ളി. 1971 ല്‍ വിമോചന യുദ്ധ സമയത്ത് പാക് സൈന്യത്തോടൊപ്പം ചേര്‍ന്ന് കൂട്ടക്കൊലയടക്കം നടത്തിയ തങ്ങളുടെ നേതാക്കളെ ശിക്ഷിച്ചതില്‍ പ്രതിഷേധിച്ചാണ് ജമാഅത്തെ ഇസ്ലാമി രാജ്യത്ത് കലാപം അഴിച്ചുവിട്ടത്.

തങ്ങളുടെ നേതാക്കളുടെ വിചാരണ നിര്‍ത്തിവെക്കാന്‍ ആവശ്യപ്പെട്ട് ഇവര്‍ പ്രഖ്യാപിച്ച ബന്ദിനെ ജനം തള്ളുകയായിരുന്നു.

പലയിടങ്ങളിലും പ്രവര്‍ത്തകരുടെ ആക്രമണത്തെ തുടര്‍ന്ന് മൂന്ന് പേര്‍ മരിച്ചു.

അതെ സമയം ജമാഅത്തെ ഇസ്ലാമിയെ നിരോധിക്കണമെന്നും യുദ്ധക്കുറ്റവാളികളെ ശിക്ഷിക്കണമെന്നും ആവശ്യപ്പെട്ട് ജനകീയ പ്രക്ഷോഭം ശക്തമായിരിക്കുകയാണിവിടെ.

ജമാഅത്തെ ഇസ്ലാമിയെ നിരോധനത്തിന് വഴിയൊരുക്കുന്ന ഭേദഗതിക്ക് പ്രസിഡന്റ് സില്ലൂര്‍ റഹ്മാന്‍ അംഗീകാരം നല്‍കി.