ജപ്തി നടപടി: കുടുംബത്തിന് സംരക്ഷണം നല്‍കും

കോട്ടക്കല്‍: സുഹൃത്തിന്റെ ബാങ്ക് വായ്പയ്ക്ക് ജാമ്യം നിന്നതിന്റെ പേരില്‍ ജപ്തി നടപടികള്‍ നേരിടുന്ന എറണാകുളം പത്തടിപ്പാലത്തെ കുടുംബത്തിന് സര്‍ക്കാര്‍ നിയമപരമായ എല്ലാ സംരക്ഷണവും നല്‍കുമെന്ന് ധനമന്ത്രി ഡോ. ടി.എം തോമസ് ഐസക്. 2.5 ലക്ഷം രൂപ വായ്പയെടുത്തതിന് 2.7 കോടി രൂപ കുടിശ്ശിക കണക്കാക്കി ജപ്തി ചെയ്യുന്നത് സാമൂഹ്യ നീതിക്ക് നിരക്കുന്നതല്ലെും അദ്ദേഹം കോട്ടയ്ക്കലില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ജപ്തി നടപടിയുടെ ഭാഗമായി വസ്തു ലേലത്തില്‍ വിറ്റതിനാല്‍ നിയമപരമായ സങ്കീര്‍ണതകള്‍ നില നില്‍ക്കുന്നുണ്ട്. ഇക്കാര്യം നിയമവിദഗ്ധരുമായി ആലോചിച്ച് കുടുംബത്തെ സംരക്ഷിക്കുന്നതിനാവശ്യമായ കാര്യങ്ങള്‍ ചെയ്യും. എല്ലാവര്‍ക്കും കിടപ്പാടവും വീടും ഉണ്ടാക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യം. ഒരു കുടുംബത്തെ തെരുവിലിറക്കിവിട്ടുള്ള ജപ്തി നടപടിയെ സര്‍ക്കാര്‍ അംഗീകരിക്കുന്നില്ല. അത്തരം നടപടികള്‍ ഒഴിവാക്കണമെന്ന്തയൊണ് നേരത്തെയും പറഞ്ഞിട്ടുള്ളതെന്നും മന്ത്രി പറഞ്ഞു

Related Articles