ജനുവരി ഒന്നുമുതല്‍ രണ്ട്‌ ലക്ഷത്തിനു മുകളിലുള്ള എല്ലാ പണ ഇടപാടിനും പാന്‍ കാര്‍ഡ്‌ നിര്‍ബന്ധം

downloadദില്ലി: രാജ്യത്തെ കള്ളപ്പണം തടയാന്‍ സര്‍ക്കാര്‍ കടുത്ത നടപടികള്‍ക്ക്‌ ഒരുങ്ങുന്നു. രണ്ട്‌ ലക്ഷം രൂപയ്‌ക്ക്‌ മുകളിലുളള എല്ലാ പണ ഇടപാടുകള്‍ക്കും പാന്‍കാര്‍ഡ്‌ നിര്‍ബന്ധമാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു. അടുത്ത വര്‍ഷം ജനുവരി ഒന്നു മുതല്‍ ഇതു നടപ്പാക്കുമെന്ന്‌ ധനകാര്യമന്ത്രി അരുണ്‍ ജെയ്‌റ്റ്‌ലി അറിയിച്ചു.

നേരത്തെ ഇത്‌ ഒരു ലക്ഷം രൂപയായാണ്‌ നിശ്ചയിച്ചിരുന്നത്‌. വിവധ വ്യാപാരി സംഘടനകളില്‍ നിന്നുള്ള ശക്തമായ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ്‌ തീരുമാനത്തില്‍ മാറ്റം വരുത്തിയത്‌.