ജനീലിയയും കല്യാണമണ്ഡപത്തിലേക്ക്

മുംബൈ: താരസുന്ദരി ജനീലിയ ഡിസൂസയും മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രി വിലാസ് റാവു ദേശ്മുഖിന്റെ മകനും നടനുമായ റിതേഷ് ദേശ്മുഖിന്റെയും വിവാഹനിശ്ചയം ബുധനാഴ്ച്ച വൈകിട്ട് മുംബൈയില്‍ നടന്നു.
സംഗീത് എന്നു പേരിട്ടിരിക്കുന്ന നിശ്ചയസല്‍ക്കാരത്തിന് ഇന്ത്യന്‍ സിനിമാലോകത്തെ പ്രമുഖര്‍ ഉള്‍പ്പെടെ വിവിധ രാഷ്ട്രീയനേതാക്കളും പങ്കെടുത്തു. റിഷി കപൂര്‍, ദിയ മിര്‍സ, അമൃത റാവു, ഷാരൂഖ് ഖാന്‍, അഭിഷേക് ബച്ചന്‍ തുടങ്ങി പ്രമുഖ ബോളിവൂഡ് താരങ്ങളുടെ നീണ്ട നിര തന്നെ സല്‍ക്കാരത്തിനെത്തിയിരുന്നു.

    2003-ല്‍ പുറത്തിറങ്ങിയ ‘തുച്ചെ മേരി കസം’ എന്ന ചിത്രത്തിലൂടെയാണ് റിതേഷ് ദേശ്മുഖും ജനീലിയയും ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ചത്. മംഗലാപുരത്തുകാരിയായ ജനീലിയ വളര്‍ന്നതും പഠിച്ചതുമെല്ലാം മൂംബൈയിലാണ്. തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി, തുടങ്ങിയ ഭാഷകള്‍ക്കുപുറമെ പൃഥ്വിരാജിന്റെ ‘ഉറുമി ‘ യിലൂടെ മലയാളികളുടെ മനം കവര്‍ന്ന നായികയാണ് ജനീലിയ.