ജനന തീയതിയെച്ചൊല്ലി തര്‍ക്കം: സര്‍ക്കാറിനെതിരെ സേനാ മേധാവി കോടതിയില്‍

ന്യൂദല്‍ഹി : ജനന തീയതി വിവാദത്തില്‍ ഇന്ത്യന്‍ കരസേനാ മേധാവി ജനറല്‍ വി.കെ സിങ് കേന്ദ്രസര്‍ക്കാറിനെതിരെ സുപ്രീംകോടതിയില്‍ പരാതി നല്‍കി. തന്റെ ജനനത്തീയതി 1950 മേയ് 10 ആയി നിശ്ചയിച്ചുകൊണ്ടുള്ള ഗവണ്‍മെന്റ് തീരുമാനത്തിനെതിരെയാണ് ഹരജി. ഒരു സേനാ മേധാവി സര്‍ക്കാരിനെതിരെ നീതിപീഠത്തെ സമീപിക്കുന്നത് രാജ്യത്ത് ആദ്യമായാണ്.