ജനന/മരണ രജിസ്‌ട്രേഷന്‍: അദാലത്ത് 23 ന് തുടങ്ങും

Story dated:Saturday November 21st, 2015,05 12:pm
sameeksha

തിരൂര്‍:തിരൂര്‍ റവന്യൂ ഡിവിഷനല്‍ ഓഫീസില്‍ ജനന/മരണ രജിസ്‌ട്രേഷന്‍ നടത്തുന്നതിന് വൈകി നല്‍കിയ അപേക്ഷകള്‍ തീര്‍പ്പാക്കുന്നതിന് തിരൂര്‍ റവന്യൂ ഡിവിഷനല്‍ ഓഫീസ് സമ്മേളന ഹാളില്‍ നവംബര്‍ 23 ന് രാവിലെ 10 മുതല്‍ അദാലത്ത് നടത്തും. താലൂക്ക് അടിസ്ഥാനത്തില്‍ നവംബര്‍ 23 ന് തിരൂരങ്ങാടി, 26 ന് തിരൂര്‍, 27 ന് പൊന്നാനി, 28 ന് കൊണ്ടോട്ടി താലൂക്കുകള്‍ക്കാണ് അദാലത്ത് നടത്തുക. അപേക്ഷകര്‍   അസല്‍ രേഖകള്‍ സഹിതം എത്തണം. റേഷന്‍ കാര്‍ഡ്, തിരിച്ചറിയല്‍ കാര്‍ഡ്, ജനനം രജിസ്റ്റര്‍ ചെയ്യപ്പെടേണ്ട വ്യക്തിയുടെയും മുഴുവന്‍ സഹോദരങ്ങളുടെയും ജനന തീയതി തെളിയിക്കുന്നതിനുള്ള ജനന ക്രമപ്രകാരമുള്ള അസല്‍, ജനനം/മരണം വൈകി രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള അപക്ഷയോടൊപ്പം നല്‍കേണ്ട അനുബന്ധ രേഖകള്‍ എന്നിവയാണ് നല്‍കേണ്ടത്. വിശദ വിവരങ്ങള്‍ വില്ലെജ്/താലൂക്ക്/ റവന്യൂ ഡിവിഷനല്‍ ഓഫീസുകളില്‍ ലഭിക്കും.