ജനങ്ങളെ മതത്തിന്റെ പേരില്‍ വിഭിജിക്കുന്ന രാഷട്രീയത്തില്‍ തനക്ക്‌ വിശ്വാസമില്ലെന്ന്‌ നരേന്ദ്രമോദി


modi1ദില്ലി: ജനങ്ങളെ മതത്തിന്റെ പേരില്‍ വിഭജിക്കുന്ന രാഷ്ട്രീയത്തില്‍ തനിക്ക്‌ വിശ്വസമില്ലെന്ന്‌ പ്രധാനമമന്ത്രി നരേന്ദ്രമോദി. തന്നെ കാണാനെത്തിയ ഓള്‍ ഇന്ത്യ ഇമാം ഓര്‍ഗനൈസേഷന്റെ പ്രതിനിധി സംഘത്തോടാണ്‌ മോദി ഇങ്ങനെ പറഞ്ഞത്‌.
ഉമര്‍ അഹമ്മദ്‌ ഇല്യാസിയുടെ നേതൃത്വത്തിലുള്‌ല 30 അംഗസംഘമാണ്‌ പ്രധാമന്ത്രിയുമായി കൂടിക്കാഴ്‌ച നടത്തിയത്‌. ചര്‍ച്ച 45 മിനിറ്റോളം നീണ്ടുനിന്നു. നിങ്ങള്‍ രാത്രി 12 മണിക്ക്‌ വന്ന്‌ മുട്ടിയാലും ഞാന്‍ പ്രതികരിക്കുമെന്നാണ്‌ പ്രധാനമന്ത്രി തങ്ങളോട്‌ പറഞെതെന്ന്‌ ഇല്യാസി മാധ്യമങ്ങളോട്‌ പറഞ്ഞു.
ആളുകളെ ജാതി മത അടിസ്ഥാനത്തില്‍ വിഭജിക്കാന്‍ ആവിശ്യപ്പെടുന്ന രാഷ്ട്രീയത്തില്‍ താന്‍ വിശ്വസിക്കുയോ വര്‍ഗീയ ഭാഷയില്‍ സംസാരിക്കുകയോ ചെയ്യാറില്ല.എന്നും ന്യൂനപക്ഷ, ഭുരിപക്ഷ രാഷ്ട്രീയം രാജ്യത്തിന്‌ പല നഷ്ടങ്ങളുമുണ്ടാക്കിയിട്ടുണ്ടെന്നും ഈ കൂടിക്കാഴ്‌ചയെ കുറിച്ച്‌ മോദിയുടെ ഓഫീസ്‌ പുറത്തിറക്കിയ വാര്‍ത്താകുറിപ്പില്‍ പറയുന്നുണ്ട്‌.