ജഡ്ജിയെ ചെരുപ്പെറിഞ്ഞു.

മുംബൈ:-സുപ്രീംകോടതി ജഡ്ജിമാര്‍ക്കെതിരെ ചെരുപ്പെറിഞ്ഞതില്‍ പ്രതിയായി ചേര്‍ക്കപ്പെട്ട മൂന്ന് സ്ത്രീകളില്‍ ഒരു സ്ത്രീ പോലീസ് പിടിയിലായി. പാര്‍വ്വതി മുരളി എന്ന സ്ത്രീയാണ് ദില്ലിയിലുള്ള വിമാനത്താവളത്തില്‍ വെച്ച് പിടിയിലായത്. 2009 മാര്‍ച്ച് 20 നായിരുന്നു സുപ്രീം കോടതി ജഡ്ജിമാരായ അര്‍ജ്ജിത്ത്, എ.കെ.ഗാംഗുലി എന്നിവര്‍ക്കെതിരെ പാര്‍വ്വതിയുള്‍പ്പെടെ മൂന്നൂസ്ത്രീകള്‍ ചെരുപ്പെറിഞ്ഞത്. ബോസ് സ്‌കൂള്‍ ഓഫ് മ്യൂസിക്കുമായി ബന്ധപ്പെട്ട് ഒരു കേസിന്റെ വിചാരണക്കിടയിലാണ് ചെരുപ്പേറ് നടന്നത്. ഈ സംഭവത്തെ തുടര്‍ന്ന് മൂന്നുപേര്‍ക്കും മൂന്നുമാസത്തെ ജയില്‍ ശിക്ഷ വിധിച്ചിരുന്നു. എന്നാല്‍ പാര്‍വ്വതി കേസില്‍ നിന്ന് രക്ഷപ്പെടാനായി പുറം രാജ്യത്തേക്ക് കടക്കുകയായിരുന്നു.