ജഗതി ശ്രീകുമാറിന് വീണ്ടും ശസ്ത്രക്രിയ നടത്തി

കോഴിക്കോട്വാഹനാപകടത്തില്‍ പരിക്കേറ്റ് മിംസ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന നടന്‍ ജഗതി ശ്രീകുമാറിന് ആരോഗ്യ നിലയില്‍ കാര്യമായ പുരോഗതിയുണ്ടെന്നും, ബോധം വീണ്ടെടുക്കുന്നതിന്റെ ലക്ഷണങ്ങള്‍ കാണിക്കുന്നുണ്ട് എന്ന പറയുന മെഡിക്കല്‍ ബുള്ളറ്റിന്‍ പുറത്തുവന്നു.

ഞായറാഴ്ച  ജഗതി ശ്രീകുമാറിന് വീണ്ടും ശസ്ത്രക്രിയ നടത്തി. ട്രക്കിയോട്ടമി സര്‍ജറിയാണ്  നടത്തിയത്. കഴുത്തില്‍ ചെറിയ സുഷിരം നല്‍കി ശ്വാസതടസ്സം മാറ്റുന്നതിനുള്ള ശസ്ത്രക്രിയയാണ് ഇപ്പോള്‍ നടത്തിയിരിക്കുന്നത്. ഒരു മണിക്കൂര്‍ മാത്രം നീണ്ടു നിന്ന ശസ്ത്രക്രിയയായിരുന്നു.