ജഗതിയെ വെല്ലൂരിലേക്ക് കൊണ്ടുപോയി

കോഴിക്കോട് : വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന പ്രശസ്ത സിനിമാതാരം ജഗതിശ്രീകുമാറിനെ വിദഗ്ദ്ധ ചികില്‍സക്കായി. വല്ലൂരിലേക്ക് കൊണ്ടുപോയി.

ചെന്നൈയില്‍ നിന്നെത്തിയ എയര്‍ ആംബുലന്‍ സിലാണ് അദേഹത്തെ കൊണ്ടുപോയത്. അദ്ദേഹം ചികിത്സയില്‍ കഴിയുന്ന കോഴിക്കോട് മിംസ് ആശുപത്രിയില്‍ നിന്ന് റോഡുമാര്‍ഗം മൊബൈല്‍ ഐ.സിയുവില്‍ കരിപ്പൂരില്‍ എത്തിച്ച് അവിടെ നിന്ന് ആര്‍ക്കോണം വരെ എയര്‍ ആബുലന്‍സിലും ആര്‍ക്കോണത്തു നിന്ന് വെല്ലൂരിലേക്ക് മൊബൈല്‍ ഐസിയുവിലു മായിരിക്കും കൊണ്ടുപോവുക.

സംസ്ഥാന സര്‍ക്കാറാണ് യാത്രയുടെ മുഴുവന്‍ കാര്യങ്ങള്‍ക്കും മേല്‍നോട്ടം വഹിക്കുന്നത്.

കഴിഞ്ഞ മാര്‍ച്ച് പത്തിന് NH17 ല്‍ കോഴിക്കോട് സര്‍വ്വകലാശാലക്കടുത്തുള്ള പാണമ്പ്ര വളവില്‍ പുലര്‍ച്ചെ ജഗതി സഞ്ചരിച്ചിരുന്ന കാര്‍ ഡിവൈഡറിലിടിച്ചാണ് അപകടം ഉണ്ടായ്.