ജഗതിയുടെ ശസ്ത്രക്രിയ വിജയകരം. 48 മണിക്കൂര്‍ നിരീക്ഷണത്തില്‍.

കോഴിക്കോട്: കാറപകടത്തില്‍ സാരമായി പരിക്കേറ്റ പ്രശസ്ത സിനിമാതാരം ജഗതി ശ്രീകുമാറിന്റെ ശസ്ത്രക്രിയ പൂര്‍ത്തിയായി. എന്നാല്‍ 48 മണിക്കൂര്‍ ജഗതി നിരീക്ഷണത്തിലായിരിക്കുമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചിട്ടുണ്ട്.

 

ഇന്ന് രാവിലെ 5.30 ന് നാഷണല്‍ഹൈവേ 17 ല്‍ കോഴിക്കോട് സര്‍വ്വകലാശാലക്കടുത്തുള്ള പാണമ്പ്ര വളവിലാണ് അപകടമുണ്ടായത്. വളവിലെ ഡിവൈഡറില്‍ കാര്‍ ഇടിച്ചാണ് അപകടം.

അദേഹത്തെ മിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. നെഞ്ചിനും വയറിനുമാണ് പരിക്ക്. ഉടനെ അടിയന്തിര ശസ്ത്രക്രിയക്ക് വിധേയമാക്കും.

തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുന്ന ഇദേഹത്തിന് ജീവന് ഭീഷണിയില്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.