ജഗതിയുടെ നില മെച്ചപ്പെട്ടു. ചികില്‍സ കോഴിക്കോട്ടുതന്നെ.

വാഹനാപകടത്തില്‍ പരിക്കേറ്റ നടന്‍ ജഗതി ശ്രീകുമാറിന്റെ നില ഏറെ മെച്ചപ്പെട്ടു. അദ്ദേഹത്തെ പരിശോധിക്കാന്‍ വെല്ലൂര്‍ മെഡിക്കല്‍ കോളേജിലെ വിദഗ്ദ ഡോക്ടര്‍മാര്‍ കോഴിക്കോട് ഉടന്‍ എത്തും. തുടര്‍ചികില്‍സ മിംസിലെ ഡോക്ടര്‍മാര്‍ തന്നെയാവും നടത്തുക.
ജഗതി ശ്രീകുമാര്‍ പൂര്‍ണ്ണബോധാവസ്ഥയിലെത്താന്‍ അല്‍പം കൂടി സമയമെടുക്കുമെങ്കിലും വിളിച്ചാല്‍ വിളികേള്‍ക്കുകയും കണ്ണുകള്‍ തുറക്കുകയും ചെയ്യുന്നുണ്ട്. ഇദ്ദേഹത്തിന് വെന്റിലേറ്ററിന്റെ സഹായമില്ലാതെതന്നെ ശ്വാസോച്ഛ്വാസം ചെയ്യാന്‍ സാധിക്കുന്നുണ്ട്. എന്നാലും പരിക്കുകള്‍ ഉള്ളതിനാല്‍ വെന്റിലേറ്റര്‍ പൂര്‍ണ്ണമായും ഒഴിവാക്കിയിട്ടില്ല. ഇനിയുള്ള ചികില്‍സ ഫിസിയോതെറാപ്പിയാണ്. അതീവശ്രദ്ധയോടെയാണ് ഡോക്ടര്‍മാര്‍ ഈ ചികില്‍സ തുടങ്ങുന്നത്.