ജഗതിയുടെ ആരോഗ്യനിലയില്‍ കാര്യമായ പുരോഗതി.

കോഴിക്കോട്: കാറപകടത്തില്‍ പരിക്കേറ്റ് ചികില്‍സയില്‍ കഴിയുന്ന നടന്‍ ജഗതി ശ്രീകുമാറിന്റെ ആരോഗ്യനിലയില്‍ നല്ല പുരോഗതി ഉണ്ടായതായി ആശൂപത്രി അധികൃതര്‍ അറിയിച്ചു.

ഇന്നുതന്നെ വെന്റിലേറ്ററില്‍ നിന്നു മാറ്റിയേക്കും ജഗതിയെ ഇന്നലെ വീണ്ടും ശസ്ത്രക്രിയയ്ക്കു വിധേയമാക്കിയിരുന്നു. ശസ്ത്രക്രിയ വിജയകരമായിരുന്നു എന്ന് ജഗതിയെ ചികില്‍സിക്കുന്ന ഡോക്ടര്‍മാര്‍ അറിയിച്ചു.

ഇന്നലെ രാവിലെ 11 മണിക്കാരംഭിച്ച ശസ്ത്രക്രിയ 7 മണിക്കൂറോളം നീണ്ടുനിന്നു. വലതുകാലിലും ഇടുപ്പെല്ലിലും വലതുകൈക്കുമായിരുന്നു ശസ്ത്രക്രിയ നടത്തിയത്.