ജഗതിയുടെ ആരോഗ്യനിലയില്‍ പുരോഗതി ;ശസ്ത്രക്രിയ നാളെ

കോഴിക്കോട് : വാഹനാപകടത്തില്‍ പരിക്കേറ്റ് കോഴിക്കോട് മിംസ് ആശുപത്രയില്‍ കഴിയുന്ന നടന്‍ ജഗതി ശ്രീകുമാറിന്റെ ആരോഗ്യനിലയില്‍ പുരോഗതി. 48 മണിക്കൂര്‍ ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലായിരുന്നു അത് ഇന്ന് രാവിലെ അവസാനിച്ചു. ഇപ്പോഴും വെന്റിലേറ്ററില്‍ തന്നെയാണ അദേഹം.

സെഡേഷന്‍ മാറാനുള്ള മരുന്നുകള്‍ രാവിലെ 6 മണിക്ക് നല്‍കിയിട്ടുണ്ട്. 12 മണിയോടെ സെഡേഷന്‍ പൂര്‍ണമായി മാറും. കിഡ്‌നി പ്രവര്‍ത്തനവും രക്തസമ്മര്‍ദ്ദവും പൂര്‍ണമായും നിയന്ത്രണത്തിലായിട്ടുണ്ടെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.

കൈ,കാല്‍ എന്നിവയുടെ ശസ്ത്രക്രിയ നാളെനടക്കും.

അദേഹത്തിന് മള്‍ട്ടിപ്പിള്‍ ഓര്‍ഗണ്‍ ഫ്രാക്ചറാണ് സംഭവിച്ചിട്ടുള്ളത്. ചികിത്സയുടെ ഒന്നാംഘട്ടം

പൂര്‍ത്തിയായെന്നും രണ്ടാഘട്ട ചികിത്സ ആരംഭിക്കു്‌നതായും ഡോക്ടര്‍മാര്‍ അറിയിച്ചു.