ജഗതിക്ക് വീണ്ടും ശസ്ത്രക്രിയ.

കോഴിക്കോട്: കഴിഞ്ഞ കാലിക്കറ്റ് സര്‍വ്വകലാശാലക്കടുത്ത് പാണമ്പ്രയില്‍ വെച്ചുണ്ടായ അപകടത്തില്‍ പരിക്കേറ്റ് കോഴിക്കോട് മിംസ് ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്ന നടന്‍ ജഗതി ശ്രീകുമാറിനെ ചൊവ്വാഴ്ച വീണ്ടും ശസ്ത്രക്രിയക്ക് വിധേയനാക്കും. ജഗതിയുടെ കാലിലെയും തുടയെല്ലിലെയും പൊട്ടല്‍ നേരെയാകുന്നതിനാണ് ശസ്ത്രക്രിയ. ഇപ്പോള്‍ ജഗതിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് അദ്ദേഹത്തെ ചികില്‍സിക്കുന്ന ഡോക്ടര്‍ പറഞ്ഞു. ഡോക്ടര്‍ ജേക്കബിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അദ്ദേഹത്തെ ശസ്ത്രക്രിയ നടത്തുക. എല്ലുകളിലെ മൂന്നിടങ്ങളിലാണ് പൊട്ടല്‍ ഉള്ളത്. അതുകൊണ്ട് മൂന്നു ശസ്ത്രക്രിയകളും ഒരുമിച്ച് നടത്തും. ആന്തരിക രക്തസ്വാവും നിയന്തരിക്കുന്നു ജഗതിയെ നേരത്തെ ശസ്ത്ര്കിയക്ക് വിധേയനാക്കിയിരന്നു. ആരോഗ്യനില മെച്ചപ്പെട്ടതിനാല്‍ വെന്റിലേറില്‍ ബുധനാഴ്ച്ച അദ്ദേഹത്തെ മാറ്റുമെന്നാണ് ഡോക്ടര്‍മാര്‍ പറ്ഞ്ഞു.
ജഗതി ശ്രീകുമാറിന് മികച്ച ചികില്‍ത്സ ലഭ്യമാകുന്നതിനായി മിംസ് ആശുപത്രിയിലെ ഡോക്ടര്‍ കെ.കെ.വര്‍മ്മ , ഡോ.കെ.കെ വര്‍മ്മ, ഡോ. അബ്ദള്ള ചെറായ കാട്ട് എന്നിവരുടെ നേതൃത്വത്തില്‍ വിദഗ്ദ ഡോക്ടര്‍മാരുടെ പ്രത്യേക മെഡിക്കല്‍ സംഘം രൂപീകരിച്ചിട്ടുണ്ട്. ചലച്ചിത്ര രാഷ്ട്രീയ സാമൂഹ്യ മേഖലയിലെ പ്രമുഖരുള്‍പ്പെടെ ഇന്നലെയും ഇന്നുമായി ജഗതിശ്രീകുമാറിന്‍രെ കുടുംബാംഗങ്ങളെ ആശ്വസിപ്പിക്കുന്നതായി ആശുപത്രയില്‍ എത്തുന്നത്.