ഛത്തീസ്ഗണ്ഡില്‍ സിആര്‍പിഎഫ് ക്യാമ്പില്‍ മാവോയിസ്റ്റ് ആക്രമണത്തില്‍ ഒരു ജവാന്‍ കൊല്ലപ്പെട്ടു

naxals-650_101814054819_120114062628റായ്പൂര്‍: ഛത്തീസ്ഗണ്ഡിലെ സിആര്‍പിഎഫ് ക്യാമ്പിലുണ്ടായ മാവോയിസ്റ്റ് ആക്രമണത്തില്‍ ഒരു ജവാന്‍ കൊല്ലപ്പെട്ടു. ബിജാപൂര്‍ ജില്ലയില്‍ ഇന്ന് പുലര്‍ച്ചെയാണ് ആക്രമണം ഉണ്ടായത്.

ഡ്യൂട്ടിയിലുണ്ടായിരുന്ന സിആര്‍പിഎഫ് കോണ്‍സ്റ്റബിള്‍ സതീഷ് ഗൗര്‍(28) ആണ് കൊല്ലപ്പെട്ടത്. മാവോയിസ്റ്റ് വിരുദ്ധ പോരാട്ടത്തിനായി ആന്ധ്രപ്രദേശില്‍ നിന്നും എത്തിയതായിരുന്നു ഗൗര്‍. ക്യാമ്പിലുണ്ടായിരുന്ന മറ്റ് ജവാന്മാര്‍ക്ക് പരുക്കുകളില്ല.