ചോറ്റുപാത്രം ആയുധമാക്കി യുവതി മോഷ്ടാക്കളെ തുരത്തി

പരപ്പനങ്ങാടി: മാലമോഷ്ടാക്കളെ തുരത്താന്‍ ചോറ്റുപാത്രം ആയുധമാക്കിയ യുവതിയുടെ അറ്റകൈ പ്രയോഗം ഏറ്റു. പരപ്പനങ്ങാടി ഡെ കെയറില്‍ നിന്നും സഹോദരിയുടെ കുട്ടിയുമായി വീട്ടിലേക്ക് മടങ്ങവെ അഞ്ചപ്പുര കൈയേറ്റച്ചാല്‍ റോഡില്‍ വെച്ചാണ് സംഭവം നടന്നത്.

ബൈക്കിലെത്തിയ രണ്ട് യുവാക്കള്‍ യുവതിയുടെ മാലപൊട്ടിക്കാന്‍ ശ്രമിക്കവെ യുവതി തന്ററെ കയ്യിലുണ്ടാ ചോറ്റുപാത്രമെടുത്ത് മോഷ്ടാക്കളുടെ മുഖത്തടിക്കുകയും മണ്ണുവാരി കണ്ണിലെറിയുകയുമായിരുന്നു. ഇതോടെ മോഷ്ടാക്കള്‍ ഓടിരക്ഷപ്പെടുകയായിരുന്നു.

മോഷ്ടാക്കളും യുവതിയും തമ്മില്‍ ഏറെ നേരം മാലക്കായ് പിടിവലി നടത്തിയിരുന്നു. പിടിവലിയില്‍ മാലയുടെ കൊളുത്തു നഷ്ടപ്പെട്ടെങ്കിലും മാല നഷ്ടമായില്ല. വൈകുന്നേരങ്ങളില്‍ റെയില്‍വേ ലൈന്‍ ഒാരത്ത് മോഷണവരും പിടിച്ചുപറയും പതിവായിരിക്കുകയാണെന്ന് നാട്ടുകതാര്‍ പരാതിപ്പെട്ടു.