ചേളാരിക്ക് നവ്യാനുഭവമായി സാംസ്‌ക്കാരിക സായാഹാനം.

ചേളാരി: സിഐടിയു ജില്ലാ സമ്മേലനത്തിന്റെ ഭാഗമായി സാസംസ്‌ക്കാരിക സെമിനാറും കവിയരങ്ങും നടത്തി. ചേളാരിയില്‍ ‘പുരോഗമന സാഹിത്യവും തൊഴിലാളി വര്‍ഗവും’ എന്ന വിഷയത്തില്‍ നടന്ന സെമിനാര്‍ കെ ഇ എന്‍ കുഞ്ഞഹമ്മദ് ഉദ്ഘാടനം ചെയ്തു. കെ പി ബാലകൃഷ്ന്‍ അധ്യക്ഷനായ ചടങ്ങില്‍ വി ശിശികുമാര്‍, പ്രൊഫ.എ.പി അബ്ദുള്‍ വഹാബ്, സോണിയ എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് നടന്ന കവിയരങ്ങ് ശ്രീജിത്ത് അരിയല്ലൂര്‍ ഉദ്ഘാടനം ചെയ്തു.

തുടര്‍ന്ന് യുഗപിറവി എന്ന ഡോക്യുമെന്ററി പ്രദര്‍ശനവും നടന്നു.