‘ചേകുപുര’അഗ്നിക്കിരയായി; ആയിരങ്ങളുടെ നഷ്ടം

താനൂര്‍: ചിറക്കല്‍ സ്വദേശി മാട്ടുമ്മല്‍ വീരവന്റെ കൊപ്രയും തേങ്ങയും സംസ്‌കരണം നടത്തുന്ന ‘ചേകുപുര’ അഗ്നിക്കിരയായി. ഇന്നലെ ഉച്ചയോടെ സംഭവം നടന്നത്. തീ പിടിച്ചതിന്റെ കാരണം വ്യക്തമായിട്ടില്ല.

തീ കണ്ട് ഓടിയെത്തിയ നാട്ടുകാരാണ് ആദ്യം തീ അണയ്ക്കാന്‍ ശ്രമം നടത്തിയത്. പിന്നീട് പോലീസും തിരൂരില്‍ നിന്നെത്തിയ രണ്ട് യൂണിറ്റ് ഫയര്‍ഫോഴ്‌സും ഏറെ നേരത്തെ ശ്രമത്തിനൊടുവിലാണ് തീയണച്ചത്.

ഇവിടെയുണ്ടയിരുന്ന അയ്യായിരത്തോളം തേങ്ങ നശിച്ചു. കാല്‍ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നുണ്ട്.