ചെറുശേരി സൈന്നുദ്ദീന്‍ മുസ്ല്യാര്‍ അന്തരിച്ചു

Untitled-1 copyമലപ്പുറം: പ്രമുഖ ഇസ്ലാമിക പണ്ഡിതനും സമസ്‌ത കേരള ജംഇയ്യത്തുല്‍ ഉലുമ ജനറല്‍ സെക്രട്ടറിയുമായ ചെറുശേരി സൈന്നുദ്ദീന്‍ മുസ്ല്യാര്‍(78) അനന്തരിച്ചു. ഖബറടക്കം വൈകീട്ട്‌ നാലരയ്‌ക്ക്‌ ചെമ്മാട്‌ ദാറുല്‍ ഹുദയില്‍ നടക്കും. വാര്‍ദ്ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന്‌ കോഴിക്കോട്‌ ചികിത്സയിലിരിക്കെ ഇന്ന്‌ രാവിലെയാണ്‌ മരണം സംഭവിച്ചത്‌.

1996 മുതല്‍ സമസ്‌തയുടെ ജനറല്‍ സെക്രട്ടറിയായ അദേഹം നിരവധി മഹല്ലുകളുടെ ഖാദിയായിരുന്നു. ഫത്വ കമ്മിറ്റി ചെയര്‍മാനും ദാറുല്‍ ഹുദഅറബി സര്‍വകലാശാല വൈസ്‌ചാന്‍സിലറുമായിരുന്നു. മികച്ച വാഗ്മിയായിരുന്ന ചെറുശേരി സൈന്നുദ്ദീന്‍ മുസ്ല്യാര്‍ പിളര്‍പ്പിന്‌ ശേഷം ഇ കെ സുന്നി വിഭാഗത്തെ വളര്‍ത്തുന്നതില്‍ ഇ കെ അബൂബക്കര്‍ മുസ്ല്യാര്‍ക്കൊപ്പം നിര്‍ണ്ണായകമായ പങ്ക്‌ വഹിച്ചു.