ചെമ്മാട് ഹര്‍ത്താല്‍ പൂര്‍ണം

തിരൂരങ്ങാടി: വ്യാപാരി വ്യവസായി ഏകോപനസമിതി സെക്രട്ടറി രായിന്‍കുട്ടിയെ മര്‍ദ്ദിച്ചതില്‍ പ്രതിഷേധിച്ച് വ്യാപാരികള്‍ ചെമ്മാട്ട് നടത്തിയ ഹര്‍ത്താല്‍ പൂര്‍ണം. രാവിലെ 6 മണിമുതല്‍ വൈകീട്ട് 6 മണിവരെയായിരുന്നു ഹര്‍ത്താല്‍.

സാധാനം കയറ്റുന്നതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കമാണ് മര്‍ദ്ദനത്തില്‍ കലാശിച്ചത്.

സംഭവവുമായി ബന്ധപ്പെട്ട് മാമുക്കോയ(4ഃ), മുസ്തഫ(48),മുസിദ്ധീഖ്(48), കുഞ്ഞി മുഹമ്മദ്(49), ഗോവിന്ദന്‍ എന്നിവര്‍ക്കെതിരെ തിരൂരങ്ങാടി പോലീസ് കേസെടുത്തു.