ചെമ്മാട് ഗതാഗത കുരിക്കിന് പരിഹാരമായി

ചെമ്മാട്:  ചെമ്മാട് ഗതാഗത കുരുക്കിന് തഹസില്‍ദാരുടെ നേതൃത്വത്തില്‍ നടന്ന യോഗത്തില്‍ പരിഹാരമായി.
26-ാം തിയ്യതി മുതല്‍ ബസ്സ് സ്റ്റാന്റ് മുതല്‍ പരപ്പനങ്ങാടി റോഡുവരെയുള്ള തെരുവു കച്ചവടം ഒഴിവാക്കും. വഴിയോര കച്ചവടക്കാര്‍ക്കൊപ്പം റോഡോരത്ത് നിര്‍ത്തിയിടുന്ന വാഹനങ്ങള്‍ക്കും കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തും. വിവരങ്ങള്‍ അറിയിക്കാനും നോട്ടീസ് പതിപ്പിക്കാനും പഞ്ചായത്തിന് യോഗം ചുമതല നല്‍കി.
വിവധ രാഷ്ട്രീയകക്ഷി നേതാക്കളും യോഗത്തില്‍ പങ്കെടുത്തു.