ചെമ്മാട്ട് സിപിഎം പ്രവര്‍ത്തകന്‍ നഗരമധ്യത്തില്‍ മരിച്ചനിലയില്‍

chemmad 1മലപ്പുറം: സിപിഎം പ്രവര്‍ത്തകനെ നഗരമധ്യത്തിലെ ബ്ലോക്ക് റോഡില്‍ പ്രവര്‍ത്തിക്കുന്ന ഇടതുമുന്നണി തെരഞ്ഞെടുപ്പ് കമ്മറ്റി ഓഫിസിസി നടുത്ത് മരിച്ച നിലയില്‍ കണ്ടെത്തി. ചെമ്മാട് സ്വദേശി കോങ്കണ്ടന്‍ അഷറഫ്(34) ാണ് മരിച്ചത്. കെട്ടിടത്തിലെ ലിഫ്റ്റ് സ്ഥാപിക്കാന്‍ ഉണ്ടാക്കിയ കുഴിയില്‍ ഇയാളെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഇന്നലെ രാത്രി മുതല്‍ ഇയാളെ കാണാതായിരുന്നു ഇതേ തുടര്‍ന്ന നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഇന്ന് അഷറഫിന്റെ മൃതദേഹം കണ്ടത്തെിയത്.

ഇയാളുടെ ശരീരത്തില്‍ മുറിവുകളുടണ്ടെന്നാണ് റിപ്പോര്‍ട്ട്.. ആര്‍ഡിഒ സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടത്തിയ ശേഷമെ മൃതദേഹം മാറ്റാവു എന്ന നാട്ടുകാര്‍ ശഠിച്ചു തുടര്‍ന്ന് ആര്‍ഡിഓ സംഭവസ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് തയ്യാറാക്കി . കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വെച്ച് പോസ്റ്റ്‌മോര്‍ട്ടം നടത്തിയ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.