ചെമ്മാട്ടും പീഢനം

ചെമ്മാട് : വിവാഹ വാഗ്ദാനം നല്‍കി യുവതിയെ പീഢിപ്പിച്ച യുവാവ് അറസ്റ്റില്‍. ചെമ്മാട് തൃക്കുളം എളയാടത്ത് കുളത്തിങ്ങല്‍ സിറാജ് (33) ആണ് അറസ്റ്റിലായത്.
പീഢനത്തിനിരയായ യുവതിയും സിറാജും പാര്‍ട്ണര്‍ഷിപ്പില്‍ നടത്തിയിരുന്ന കടയില്‍ വച്ചാണ് കഴിഞ്ഞ സെപ്റ്റംബറില്‍ ആദ്യമായി ബലമായിപീഢിപ്പിച്ചത്.  വിവാഹ വാഗ്ദാനം നല്‍കി വീട്ടിലും കടയിലും വച്ച് പീഢനത്തിന് ഇരയാക്കുകയായിരുന്നു.

വിവാഹ വാഗ്ദാനം ലംഘിച്ച യുവാവ് കടയുടെ പാര്‍ട്ണര്‍ഷിപ്പും ഒഴിഞ്ഞിരുന്നു. പിന്നീട് ഇയാള്‍ ഒളിവില്‍ പോവുകയായിരുന്നു.

വെള്ളിയാഴിച്ച തിരൂരങ്ങാടി സിഐ എ. ഉമേഷും സംഘവും ചെമ്മാട്‌ വെച്ച് ഇയാളെ പിടികൂടി. ശനിയ്‌ഴിച്ച ഇയാളെ പരപ്പനങ്ങാടി കോടതിയില്‍ ഹാജരാക്കി. കോടതി ഇയാളെ 15 ദിവസത്തേക്ക് റിമാന്റ് ചെയ്തു.