ചെന്നൈ വടപളനിയില്‍ തീപിടുത്തത്തില്‍ 4 മരണം

ചെന്നൈ: ചെന്നൈ വടപളനിയില്‍  അപ്പാര്‍ട്ടമെന്റിലുണ്ടായ തീപിടുത്തത്തില്‍ രണ്ടുകുട്ടികളടക്കം നാലുപേര്‍ മരിച്ചു.  മീനാക്ഷി(60), സെല്‍വി(30), ശാലിനി(10), സഞ്ജയ്(4) എന്നിവരാണ് മരിച്ചത്.

ഏഴ് പേരെ അഗ്നിശമന സേനാ വിഭാഗം രക്ഷപ്പെടുത്തി. പുലര്‍ച്ചെ 4.45 ഓടെയാണ് തീപിടുത്തമുണ്ടായത്. മരിച്ചവര്‍ പുക ശ്വസിച്ച് ശ്വാസം മുട്ടിയാണ് മരിച്ചതെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.