ചെന്നൈയില്‍ വീണ്ടും കനത്ത മഴ

Story dated:Sunday December 6th, 2015,12 07:pm

chennai rainചെന്നൈ: രണ്ട്‌ ദിവസത്തെ ഇടവേളക്ക്‌ ശേഷം ചെന്നൈയില്‍ വീണ്ടും കനത്ത മഴ പെയ്‌തു. ചെന്നൈ വിമാനത്താവളത്തിലും പരിസരങ്ങളിലുമാണ്‌ വീണ്ടും മഴ പെയ്‌തത്‌. ചെന്നൈ വിമാനത്താവളത്തിലെ വിമാന സര്‍വ്വീസുകള്‍ ഇതുവരെ പുനരാരംഭിച്ചിട്ടില്ല.

ചെന്നൈയില്‍ റെയില്‍ ഗതാതഗതം ഭാഗികമായി റദ്ദാക്കി. കേരളത്തിലേക്കുള്ള മൂന്ന്‌ ട്രെയിനുകള്‍ റദ്ദാക്കിയിട്ടുണ്ട്‌.

ദുരിതബാധിത പ്രദേശങ്ങളില്‍ ദുരന്തനിവാരണ അതോറിറ്റിയും ഇന്ത്യന്‍ സൈന്യവും നടത്തിവരുന്ന രക്ഷാപ്രവര്‍ത്തനം തുടരുകയാണ്‌. ഒരിടവേളയ്‌ക്ക്‌ ശേഷം വീണ്ടും മഴപെയ്‌തത്‌ ജനങ്ങളുടെ ആശങ്ക വര്‍ദ്ധിപ്പിച്ചിരിക്കുകയാണ്‌. ദുരന്തത്തില്‍ ഇതുവരെ ഏകദേശം 450 ഓളം പേര്‍ മരിച്ചതായാണ്‌ സൂചന.