ചെന്നൈയിലെ ആശുപത്രിയില്‍ ഓക്‌സിജന്‍ ലഭിക്കാതെ 14 പേര്‍ മരിച്ചു

chennai-rains_650x400_71447692503ചെന്നൈ: വെള്ളപ്പൊക്കത്തില്‍ കനത്ത നാശം വിതച്ച ചെന്നൈയിലെ ആശുപത്രിയില്‍ ഓക്‌സിജന്‍ കിട്ടാത്തതിനെ തുടര്‍ന്ന്‌ 14 പേര്‍ മരിച്ചു. മനപക്കം എംഐഒടി ആശുപത്രിയിലാണ്‌ സംഭവം. വൈദ്യുതി നിലച്ചതോടെ ആശുപത്രികളിലെ ഓക്‌സിജന്‍ സംവിധാനം പ്രവര്‍ത്തന രഹിതമായതാണ്‌ ദുരന്തത്തിന്‌ കാരണമായത്‌. 700 പേരാണ്‌ ഈ ആശുപത്രിയില്‍ ഉണ്ടായിരുന്നുത്‌.

കരകവിഞ്ഞൊഴുകിക്കൊണ്ടിരിക്കുന്ന അഡയറാന്റെ തീരത്താണ്‌ ഈ ആശുപത്രി സ്ഥിതിചെയ്യുന്നത്‌. ഇന്ന്‌ പകലോടെ ചെന്നൈയില്‍ മഴയ്‌ക്ക്‌ കുറവു വന്നിട്ടുണ്ട്‌. സാധാരണ ജീവതത്തിലേക്ക്‌ എന്ന്‌ തിരിച്ചെത്താനാകുമെന്ന ആശങ്കയിലാണ്‌ ജനങ്ങള്‍. ചിലപ്രദേശങ്ങളില്‍ ചാറ്റല്‍മഴ മാത്രമാണ്‌ ഇന്നലെ പെയ്‌തിരുന്നതെങ്കില്‍ ഇന്ന്‌ പുലര്‍ച്ചയോടെ മഴ വീണ്ടും കനക്കുകായയിരുന്നു. താമബരം, ആവഡി, പല്ലാവാരം,നുങ്കമ്പാക്കം തുടങ്ങിയ പ്രദേശങ്ങളിലെല്ലാം കനത്ത മഴപെയ്‌തു. ഇതോടെ വീണ്ടും പ്രശ്‌നങ്ങള്‍ രൂക്ഷമാവുകായയിരുന്നു.

ഉച്ചയോടെ മഴകുറയുമെന്നാണ്‌ കാലാവസ്ഥാ കേന്ദ്രങ്ങള്‍ നല്‍കുന്ന സൂചന. വൈദ്യുതി, മൊബൈല്‍ ബന്ധങ്ങള്‍ ഇപ്പോഴും താറുമാറായി കിടക്കുകയാണ്‌. പ്രധാനമന്ത്രി ഇന്നലെ 1000 കോടി രൂപയുടെ കൂടി സഹായം പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും തുക അപര്യാപ്‌തമെന്നാണ്‌ രക്ഷാപ്രവര്‍ത്തകര്‍ പറയുന്നത്‌.

അതെസമയം നിയമങ്ങള്‍ കാറ്റില്‍ പറത്തിയുള്ള രക്ഷാപ്രവര്‍ത്തനമാണ്‌ ചെന്നൈയില്‍ വെള്ളപ്പൊക്കം ഇത്രയും രൂക്ഷമാകാന്‍ കാരണമെന്നാണ്‌ വിലയിരുത്തല്‍.1,60,00 ലേറെ അനധികൃത ബഹുനില കെട്ടിടങ്ങള്‍ ചെന്നൈയിലുണ്ടെന്നാണ്‌ ചെന്നൈ മട്രോപൊളിറ്റന്‍ ഡെവലപ്പ്‌മെന്റ്‌ അതോററ്റിയുടെ കണക്ക്‌.

ഈ പ്രളയത്തെ എങ്ങനെ നേരിടമെന്നറിയാതെ ആശങ്കയിലായിരിക്കുകയാണ്‌ സര്‍ക്കാരും ജനങ്ങളും.