ചെന്നെയില്‍ മുതിര്‍ന്ന പൗരന്‍മാര്‍ക്ക് ബസ്സില്‍ സൗജന്യമായി യാത്ര ചെയ്യാം

ചെന്നൈ: തമിഴ്‌നാട്ടില്‍ മുതിര്‍ന്ന പൗരന്‍മാര്‍ക്ക് സൗജന്യമായി ബസ് യാത്ര നടത്താനുള്ള പദ്ധതി നിലവില്‍ വരുന്നു. ഇതിന്റെ ആദ്യഘട്ടമായി ചെന്നെയില്‍ മെട്രോ പോളിറ്റീന്‍ ്ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍(എംടിസി) ബസ്സുകളില്‍ സൗജന്യയാത്ര അനുവദിക്കും.
മുഖ്യമന്ത്രി ജയലഭിതയുടെ 68ാം ജന്‍മദിനമായ ഫെബ്രുവരി 24 മുതലായിരിക്കും പദ്ധതി നടപ്പിലാക്കുക തമിഴ്‌നാട്ടില്‍ മുഴുവന്‍ ഈ പദ്ധതി നടപ്പിലാക്കുമെന്ന് 2011ല്‍ എഐഡിഎംകെയുടെ തെരഞ്ഞെടുപ്പ് വാഗ്ദാനമായിരുന്നു.