ചെട്ടിപ്പടി – ചേളാരി റോഡിലെ മരംമുറി; പോലീസ് കേസെടുത്തു

 

photo: Agilesh Madav

ചെട്ടിപ്പടി : ചെട്ടിപ്പടി-ചേളാരി റോഡിലെ വികസനത്തിന്റെ മറവില്‍ റോഡരികിലെ മരങ്ങള്‍ സ്വകാര്യവ്യക്തികള്‍ മുറിച്ചുകടത്തി എന്ന പരാതിയില്‍ പരപ്പനങ്ങാടി പോലീസ് കേസെടുത്തു. ചെട്ടിപ്പടി മൊടുവിങ്ങല്‍ ബസ്റ്റാന്‍ഡിനു സമീപത്ത് റോഡരികിലെ മരങ്ങളാണ് മുറിച്ചു കടത്തിയത്. PWD എക്‌സിക്യുട്ടീവ് എഞ്ചിനിയറുടെ പരാതിയിന്‍മേലാണ് കേസെടുത്തത്.

ഒരുമാസം മന്‍പ് ചേളാരി റോഡ് റബറൈസ് ചെയ്യുന്നതിനും വീതി കൂട്ടുന്നതിനും റോഡരികിലെ മരങ്ങള്‍ മുറിച്ചിരുന്നു. ഇതിന്റെ മറവിലാണ് റോഡരികിലെ ഈ മരങ്ങള്‍ മുറിച്ചെടുത്തത്. ഇതിനെതിരെ നാട്ടുകാര്‍ അന്നുതന്നെ പരാതിപ്പെട്ടെങ്കിലും ഉന്നതങ്ങളില്‍ നിന്നുള്ള സമ്മര്‍ദ്ധം കാരണം കേസെടുത്തില്ല എന്ന ആരോപണം ഉയര്‍ന്നിരുന്നു.

നാഷണല്‍ഹൈവെ അതോറിറ്റി സ്ഥലത്ത് വന്ന് സര്‍വ്വേ നടത്തിയിരുന്നു. ഫോറസ്റ്റ് ഡിപ്പാര്‍ട്ടുമെന്റിന്റെ അനുമതിയില്ലാതെയാണ് മരം മുറിച്ചതെന്നും കണ്ടെത്തിയിരുന്നു.

തൊണ്ടിമുതല്‍ കണ്ടെടുക്കുന്നതിന് പോലീസ് അന്വോഷണം ആരംഭിച്ചു.