ചെട്ടിപ്പടിയില്‍ ഹര്‍ത്താല്‍

പരപ്പനങ്ങാടി : ചെട്ടിപ്പടിയില്‍ ഹര്‍ത്താല്‍. പരപ്പനങ്ങാടിക്കനുവദിച്ച ഫിഷിംങ് ഹാര്‍ബര്‍ യാഥാര്‍ത്യമാവാത്തതില്‍ പ്രതിഷേധച്ചാണ് ഹാര്‍ബര്‍ സംരക്ഷണസമിതിയുടെ നേതൃത്വത്തില്‍ ചെട്ടിപ്പടിയില്‍ ഹര്‍ത്താലാചരിക്കുന്നത്.

 

ജനുവരി 2ാംതിയ്യതി പരപ്പനങ്ങാടിയില്‍ വ്യാപാരിവ്യവസായ ഏകോപന സമിതിയുടെ നേതൃത്വത്തില്‍ ഈ വിഷയത്തില്‍ ഹര്‍ത്താല്‍ നടത്തിയിരുന്നു.

 

ഹര്‍ത്താലില്‍ വ്യാപാരികളും മത്സ്യതൊഴിലാളികളും ഓട്ടോതൊഴിലാൡളുമടക്കം സമൂഹത്തിലെ നാനാതുറകളിലുള്ളവരും ഈ സമരത്തില്‍ പങ്കാളികളാകുമെന്ന് ഹാര്‍ബര്‍ സംരക്ഷണ സമിതി അറിയിച്ചു.