ചൂട് തടയാൻ ടെറസിൻ മുകളിൽ ഫാഷൻ കാട്

20160503_183436പരപ്പനങ്ങാടി: കടുത്ത ചൂടിനും കനത്ത മഴക്കും പ്രതിരോധമായി മൂന്നാം ക്ലാസു കാരിയൊരുക്കി വീടിന്റെ ടെറസിൻ മുകളിലൊരുക്കിയ ഫാഷൻ കാട് കത്തുന്ന ചൂടിൽ വീടിന് കാവലാകുന്നു. . പരപ്പനങ്ങാടി ടൗൺ ജി എം എൽ പി സ്ക്കൂളിലെ മൂന്നാം ക്ലാസ് വിദ്യാർത്ഥിനി ഹഫ്സറജ യാണ് ഒന്നാം ക്ലാസിലെ വിദ്യാർത്ഥിനി യായ സഹോദരി ഫാത്തിമ നജ യുടെ സഹായത്തോടെയാണ് മണ്ണിൽ വേരൂന്നി വിണ്ണിൽ തണൽ പന്തൽ തീർത്തത് ‘ , മാപ്പൂട്ടിൽ പാടം റോഡിൽ കടവത്ത് വീട്ടിലെ ഹംസ കടവത്ത് തയ്യിൽ സഫിയ ഹംസ ദമ്പതികളുടെ മക്കളാണിവർ.. പരപ്പനങ്ങാടി ടൗൺ ജി എം എൽ പി സ്ക്കൂളിലെ പ്രധാനധ്യാപിക ശ്രീകലയുടെ നിരന്തര പ്രേരണയും ജൈവ കർഷക സംഘം അദ്ധ്യക്ഷനും സംസ്ഥാന കർഷക അവാർഡ് ജേതാവുമായ റസാഖ് മുല്ലപ്പാട്ട് സംഘടിപ്പിക്കുന്ന നിരന്തര കാർഷിക ക്ലാസിൽ രക്ഷിതാക്കളോടപ്പം പങ്കെടുക്കുന്ന ഹഫ്സറജ രണ്ട് വർഷം മുമ്പാണ് വീട്ന് ചാരെ ഫേഷൻ ഫ്രൂട്ടിന്റെ ചെടി കുഴിച്ചിടുകയായിരുന്നു. ടെറസിന് മുകളിലേക്ക് പന്തലിട്ട് പരത്തിയ ഫാഷൻ ഫ്രൂട് ചെടി ഒറ്റ വർഷം കൊണ്ട് പൂത്തുലയുകയും നിറയെ കനികൾ ഫാഷൻ കാടിനെ ഫാഷനുറ്റതാക്കുകയും ചെയ്തു. വീട് ന് മുകളിൽ നിറഞ് പരന്ന പച്ച വള്ളി കാട് വീടിനും വീട്ടുകാർക്കും പകരുന്ന സാന്ത്വനം അനുദിനം കത്തിയാളുന്ന അത്യഷ്ണത്തിന് ആശ്വാസ കവചമാണ്