ചുംബനത്തിനായി ദാഹിച്ച് തപസി

ചുംബനരംഗങ്ങളില്‍ അഭിനയിക്കാന്‍ ഇന്ത്യന്‍ നായികമാര്‍ കുറച്ചുമടിക്കുമ്പോള്‍ തമിഴ് നായിക തപസി അത്തരം രംഗങ്ങള്‍ അഭിനയിക്കാന്‍ തിനിക്ക് ഇഷ്ടമാണെന്നും താന്‍ അഭിനയിക്കുന്ന സിനിമയില്‍ അത്തരം രംഗങ്ങള്‍ വേണമെന്ന് സംവിധായകരോട് ആവശ്യപ്പെട്ടതായുമുള്ള വാര്‍ത്ത തമിഴ് സിനിമാ ലോകത്ത് ചര്‍ച്ച പടരുന്നു.

സെന്‍സര്‍ ബോര്‍ഡിനോടുള്ള വാശിയാണത്രെ തപസിയെകൊണ്ട് ഇത്തരമൊരു നിലപാടെടുപ്പിച്ചത്. തപസി നായികയായി അഭിനയിച്ച മറന്തേന്‍ മന്നിത്തേന്‍ എന്ന ചിത്രത്തില്‍ നായകനായ ആദിയും തപസിയും തമ്മിലുള്ള ചൂടന്‍ ചുംബനരംഗം വള്‍ഗറാണെന്നു പറഞ്ഞ് സെന്‍സര്‍ ബോര്‍ഡ് യാതൊരു ദാഷണ്യവു മില്ലാതെ കത്രിക വച്ചതാണ് തപസിയെ പ്രകോപിപ്പിച്ചത്.

അങ്ങിനെയെങ്കില്‍ ഇനി അഭിനയിക്കുന്ന സിനിമകളില്‍ ചുംബിച്ചുതന്നെ കളയാം എന്ന നിലപാടിലാണ് തപസി.