ചീഫ് സെക്രട്ടറി നിയമനം: പ്രധാനമന്ത്രിക്കെതിരെ കെജ്രിവാള്‍

vbk-Kejriwalന്യൂ ഡല്‍ഹി: ചീഫ് സെക്രട്ടറി നിയമന വിവാദവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിക്കെതിരേ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ രംഗത്ത്. ലഫ്റ്റനന്റ് ഗവര്‍ണറെ ഉപയോഗിച്ചു ഡല്‍ഹി ഭരിക്കാനാണു കേന്ദ്രം ശ്രമിക്കുന്നതെന്നു കെജ്രിവാള്‍ ആരോപിച്ചു. പ്രധാനമന്ത്രിക്കയച്ച കത്തിലാണു കെജ്രിവാളിന്റെ വിമര്‍ശനം.

ഭരണഘടനാപരമായി ഭരണം നടത്താന്‍ ഡല്‍ഹി സര്‍ക്കാരിനെ അനുവദിക്കണമെന്നും കത്തില്‍ ആവശ്യപ്പെടുന്നു. ഇതോടെ ചീഫ് സെക്രട്ടറി നിയമനവുമായി ബന്ധപ്പെട്ടു ലഫ്റ്റനന്റ് ഗവര്‍ണറും ഡല്‍ഹി സര്‍ക്കാരും തമ്മിലുള്ള പോര് ഡല്‍ഹി സര്‍ക്കാരും കേന്ദ്രവും തമ്മിലായി മാറിയിരിക്കുകയാണ്.

അതേ സമയം ഇന്നലെ (19-05-2015) കെജ്രിവാളും ലഫ്. ഗവര്‍ണര്‍ നജീബ് ജംഗും രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുമായി വെവ്വേറെ കൂടിക്കാഴ്ച നടത്തിയിരുന്നു. ചീഫ് സെക്രട്ടറി നിയമനവുമായി ബന്ധപ്പെട്ടു പരസ്പരം ആരോപണങ്ങള്‍ ചുമത്തിയാണു കേജരിവാളും ലഫ്. ഗവര്‍ണറും രാഷ്ട്രപതി പ്രണാബ് മുഖര്‍ജിയെ കണ്ടത്.

Related Articles