ചീഫ് സെക്രട്ടറിയായി നളിനി നെറ്റോ  ചുമതലയേറ്റു

തിരുവനന്തപുരം: സംസ്ഥാനത്തെ പുതിയ ചീഫ് സെക്രട്ടറിയായി നളിനി നെറ്റോ ചുമതലയേറ്റു. രാവിലെ സെക്രട്ടറിയേറ്റിലെ ഒാഫീസിലെത്തിയാണ് ചുമതലയേറ്റത്. ചീഫ് സെക്രട്ടറി എസ്.എം. വിജയാനന്ദ് വിരമിച്ച ഒഴിവിലാണ് നളിനി നെറ്റോയെ നിയമിച്ചത്. മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി, ആഭ്യന്തര അഡീഷനൽ ചീഫ് സെക്രട്ടറി പദവികൾ വഹിച്ചു വരികയായിരുന്നു. ആഗസ്റ്റ് വരെ കാലാവധിയുണ്ട്.

എല്ലാവരെയും ഏകോപിപ്പിച്ച് കൊണ്ടു പോകാൻ ശ്രമിക്കുമെന്ന് നളിനി നെറ്റോ മാധ്യമങ്ങളോട് പറഞ്ഞു.കേരളത്തിലെ നാലാമത്തെ വനിതാ ചീഫ് സെക്രട്ടറിയാണ് 1981 ബാച്ച് െഎ.എ.എസുകാരിയായ നളിനി നെറ്റോ