ചിറമംഗലത്ത് വാഹനാപകടം

പരപ്പനങ്ങാടി : പരപ്പനങ്ങാടി താനൂര്‍ റോഡില്‍ ചിറമംഗലത്തിനടുത്ത് ബൈക്ക് യാത്രക്കാരനെ രക്ഷിക്കാനുള്ള ശ്രമത്തിനിടയില്‍ ടാങ്കര്‍ ലോറി വീടിന്റെ മതിലിലേക്കിടിച്ച് കയറി.

ചിറമംഗലം അംബേദ്കര്‍ നഗര്‍ ബസ്‌റ്റോപ്പിന് സമീപത്തുള്ള വളവില്‍ ഒരു മാസത്തിലേറെയായി റോഡില്‍ മുറിച്ചിട്ടിരിക്കുന്ന് മരമാണ് അപകടകാരണമായത്. ഇതില്‍തട്ടി ബൈക്ക് യാത്രികന്‍ റോഡിലേക്ക് തെറിച്ച് വീഴുകയായിരുന്നു. ഇയാളെ രക്ഷിക്കാനുള്ള ശ്രമത്തിനിടയിലാണ് എറണാകുളത്തുനിന്നും എലത്തൂരിലേക്ക്് പോകുന്ന ഡീസല്‍ ടാങ്കറാണ് അപകടത്തില്‍ പെട്ടത്.

ഒറുമാസത്തിലേറെയായി മുറിച്ചിട്ടിരിക്കുന്ന ഈ മരക്കൂട്ടം എടുത്ത്മാറ്റാന്‍ നാട്ടുകാര്‍ നിരവധി തവണ അധികൃതരോടും കോണ്‍ട്രാക്കടറോടും ആവശ്യപ്പെടുകയും മാധ്യമങ്ങള്‍ ഇത് നിരവധി തവണ അധികാരികളുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടും pwd അധികൃതര്‍ ഇതില്‍ ഇടപെടുകയോ വേണ്ട നടപടി സ്വീകരിക്കുകയോ ചെയ്യാത്തതില്‍ നാട്ടുകാര്‍ കടുത്ത അമര്‍ഷത്തിലാണ്.