ചിറമംഗലത്ത് കൂട്ടയടി; പോലീസ് ലാത്തി വീശി.

പരപ്പനങ്ങാടി: ഞായറാഴ്ച രാത്രി 8.30 മണിയോടെ കാല്‍നടയാത്രക്കാരകനായ വൃദ്ധനെ ഓട്ടോറിക്ഷ തട്ടിയതുമായുണ്ടായ കശപിശ രണ്ടുതവണ കൂട്ടയടിയില്‍ കലാശിച്ചു.

കാല്‍നടയാത്രക്കാരനെ ഓട്ടോ തട്ടിയതിനെ തുടര്‍ന്ന് ഓട്ടോ ഓടിച്ച താനൂര്‍ സ്വദേശികളുമായി പ്രദേശവാസികളില്‍ ചിലര്‍ കശപിശയുണ്ടാവുകയും ഓട്ടോയിലുണ്ടായിരുന്നവരെ കയ്യ്കാര്യം ചെയ്തു വിടുകയുമായിരുന്നത്രെ.

പിന്നീട് അടികൂടിയവര്‍ നാട്ടില്‍ നിന്ന് കൂടുതല്‍ ആളുകളുമായി സംഭവസ്ഥലത്തേക്ക് തിരിച്ചെത്തുകയും തുടര്‍ന്ന് പ്രദേശവാസികളും ഇവരും തമ്മില്‍ കൂട്ടയടി നടക്കുകയുമായിരുന്നു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പരപ്പനങ്ങാടി പോലീസ് ലാത്തി വീശി ഇരുവിഭാഗങ്ങളെയും ഓടിക്കുകയായിരുന്നു.

പോലീസിന്റെ സംയോചിതമായ ഇടപെടെല്‍ ഉണ്ടായിരുന്നില്ലെങ്കില്‍ സംഭവം വന്‍ സംഘര്‍ഷത്തില്‍ കലാശിച്ചേനെ.