ചിറമംഗലം ഹോമിയോ ആശുപത്രിയില്‍  ശിഹാബ് തങ്ങള്‍ കുടിവെള്ളം പദ്ധതി ഉദ്ഘാടനം ചെയ്തു .

Story dated:Tuesday February 23rd, 2016,11 28:am
sameeksha sameeksha

rubbപരപ്പനങ്ങാടി :ചിറമംഗലം സര്‍ക്കാര്‍  ഹോമിയോ ആശുപത്രിയില്‍  ശിഹാബ് തങ്ങള്‍ കുടിവെള്ളം പദ്ധതി മന്ത്രി പി കെ അബ്ദുറബ്ബ് ഉദ്ഘാടനം ചെയ്തു. ചിറമംഗലം മേഖലാ ശിഹാബ് തങ്ങള്‍ റിലീഫ് സെല്ലാണ് വാട്ടര്‍ ഫില്‍ട്ടര്‍ സംവിധാനത്തില്‍ സജ്ജീകരിച്ച കുടിവെള്ള പദ്ധതി സ്പോണ്സര്‍ ചെയ്തത്. ചടങ്ങില്‍ നഗരസഭാ ചെയര്‍പേഴ്സണ്‍ വി വി ജമീല ടീച്ചര്‍ ,വൈസ് ചെയര്‍മാന്‍ എച്ച് ഹനീഫ , കൌണ്‍സിലര്‍മാരായ പി കെ എം ജമാല്‍, ഭാവ്യാരാജ് ,പി വി ശൈഖാലി ,പി വി കുഞ്ഞിമരക്കാര്‍ ,എന്‍ വി പി മുഹമ്മദ്‌ ,എം വി ഹസ്സന്‍കോയ മാസ്റ്റര്‍ ,ഹംസ ചോലയില്‍ ,മമ്മുദു കാരാടന്‍ ,എം പി ഹനീഫ ,കെ ടി ഉമ്മര്‍,ജംഷി തുടിശ്ശേരി ,ചാത്തേരി ഉസ്മാന്‍ ,മച്ചിങ്ങല്‍ സലിം എന്നിവര്‍ പങ്കെടുത്തു