ചിറമംഗലം പള്ളി ഖത്തീബിനെ സസ്‌പെന്റ് ചെയ്തു; പ്രശ്‌നം സങ്കീര്‍ണമാകുന്നു.

ഖത്തീബിനെ സസ്‌പെന്റ് ചെയത വിവരം അറിയിക്കുന്ന മുത്തവല്ലിയുടെ നോട്ടീസ്‌

പരപ്പനങ്ങാടി : ചിറമംഗലം പള്ളി വളപ്പില്‍ സ്വലാത്തു നടത്തുന്നതുമായി ബന്ധപ്പെട്ട് ഉണ്ടായ തര്‍ക്കങ്ങള്‍ക്ക് പുതിയ മാനം കൈവരുന്നു. ഇന്ന് പള്ളി ഖത്തീബായ ഹബീബ് റഹ്മാന്‍ അല്‍ബുഖാരി തങ്ങളെ തല്‍സ്ഥാനത്തുനിന്നും സസ്‌പെന്റ് ചെയ്തുകൊണ്ടുള്ള ഉത്തരവ് മുത്തവല്ലി കൈമാറി. രജിസ്‌ട്രേഡായാണ് ഈ ഉത്തരവ് ഖത്തീബിന് നല്‍കിയിരുന്നത്. ഇതിന് പുറമെ ഈ വിവരം നോട്ടീസായി പരസ്യപ്പെടുത്തുകയും ചെയ്തിട്ടുണ്ട്്.

നാലുദിവസം മുമ്പ് മുത്തവല്ലിയുടെയും അദേഹത്തിന്റ് അനുകൂലികളുടെയും എതിര്‍പ്പിനെ മറികടന്ന് ഖത്തീബിന്റെ നേതൃത്വത്തില്‍ സ്വലാത്ത് നടന്നിരുന്നു. പള്ളിമുത്തവല്ലിക്കെതിരെ നടത്തിയ പ്രവര്‍ത്തികള്‍ അനിസ്ലാമികവും നിയമ വിരോധവുമാണെന്നാണ് മുത്തവല്ലിയുടെ നോട്ടീസ്.

വിവാദങ്ങള്‍ക്കില്ല എന്നാണ് ബുഖാരി തങ്ങള്‍ ഇതിനോട് പ്രതികരിച്ചതെങ്കിലും ഇരു വിഭാഗവും വലിയ രീതിയില്‍ നോട്ടീസിനെ അനുകൂലിച്ചും പ്രതികൂലിച്ചും രംഗത്തെത്തിയിട്ടുണ്ട്. അണിയറയില്‍ രഹസ്യ നീക്കങ്ങളും സജീവം.

സലാത്ത് വേദിയുമായി ബന്ധപ്പെട്ട് ചിറമംഗലം പള്ളിയില്‍ സംഘര്‍ഷം

Related Articles