ചിറമംഗലം പള്ളിയിലെ മുത്തവല്ലിയും മകനും പരിക്കേറ്റ് ആശുപത്രിയില്‍

പരപ്പനങ്ങാടി : ഇന്നലെ ചിറമംഗലം പള്ളിയില്‍ സ്വലാത്തിന് സ്ത്രീകളെ പങ്കെടുപ്പിക്കുന്നതുമായുണ്ടായ തര്‍ക്കത്തിനിടെ പോലീസ് മര്‍ദ്ദനത്തില്‍ പരിക്കേറ്റ പള്ളി മുത്തവല്ലിയും കമ്മിറ്റി പ്രസിഡന്റുമായ കിഴക്കിനിയകത്ത് ലിയാക്കത്തലി നഹയെയും മകന്‍ മുഹമ്മദ് നഹയേയും കോട്ടക്കല്‍ അല്‍മാസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇന്നലെ വൈകീട്ട് പള്ളിവളപ്പിലെ പൂട്ടിയ ഗേറ്റ് പോലീസിന്റെ സഹായത്തോടെ സലാത്ത് അനുകൂലികള്‍ ബലമായി തുറന്ന് സ്ത്രീകളെ സ്വലാത്ത് നഗറിലേക്ക് കയറ്റിവിട്ടിരുന്നു. ഇത് പള്ളികമ്മിറ്റി ഭാരവാഹികളും പോലീസും തമ്മില്‍ തര്‍ക്കത്തിനിടയാക്കിയിരുന്നു. ഇതിനിടയില്‍ ബഹളം വച്ചു എന്ന കുറ്റത്തിന് മുത്തവല്ലിയുടെ മകനെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. പിന്നീട് ഇയാളെ സ്റ്റേഷനില്‍ വെച്ച് ജാമ്യത്തില്‍ വിടുകയായിരുന്നു. സംഘര്‍ഷസ്ഥലത്തെ് വെച്ച് തന്നെയും അവിടെ വച്ചും പോലീസ് വാഹനത്തില്‍ വെച്ച് മകനെയും തിരൂര്‍ ഡിവൈഎസ്പി സലീമിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം മര്‍ദ്ധിച്ചുവെന്നാണ് മുത്തവല്ലിയുടെ പരാതി.

പള്ളിയുടെ മുത്തവല്ലിയും കമ്മറ്റി പ്രസിഡന്റും താനായതിനാല്‍ തങ്ങളുടെ അനുമതിയില്ലാതെ പള്ളി കോമ്പോണ്ടിനകത്ത് സലാത്ത് നടത്താന്‍ ഡിവൈഎസ്പി സഹായിച്ചതിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും ലിയാക്കത്തലി നഹ വ്യക്തമാക്കി.

സലാത്ത് വേദിയുമായി ബന്ധപ്പെട്ട് ചിറമംഗലം പള്ളിയില്‍ സംഘര്‍ഷം