ചിരിയുടെ കൗശലം

സിനിമയും ജീവിതവും ചേര്‍ത്തവെച്ച് ജഗദീഷ് എന്ന കലാകാരന്‍ തന്റെ കാഴ്ചപ്പാടും ഇഷ്ടങ്ങളും രസകരമായി പറയുന്ന പുസ്തകം. ഓര്‍മകളുടെ കയറ്റിറക്കങ്ങളെ ഒരു സിനിമാക്കഥപോലെ അവതരിപ്പിക്കുകയാണ് ജഗദീഷ് എന്ന നടന്‍ ഈ കൃതിയില്‍. ഒപ്പം ശ്രീനിവാസന്‍, മുകേഷ്, ഇന്നസെന്റ്, ജഗതി ശ്രീകുമാര്‍, നെടുമുടിവേണു, സുകുമാരി, സിദ്ദീഖ്, മണിയന്‍പിള്ള രാജു, സലീം കുമാര്‍, കല്പന തുടങ്ങിയ സൗഹൃദങ്ങവചനങ്ങളും ഉള്‍പ്പെടുത്തികൊണ്ടുള്ളതാണ് ഈ പുസ്തകം. കോഴിക്കോട് സ്വദേശിയായ എഴുത്തുകാരനും വിദ്യാഭ്യാസ പ്രവര്‍ത്തകനുമായി എ. കെ. അബ്ദുള്‍ ഹക്കിം തയ്യാറാക്കിയ ഈ പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത് ഒലിവി പബ്ലിക്കേഷനാണ്. 80 രൂപയാണ് ഈ പുസ്തകത്തിന്റെ വില.