ചിദംബരത്തിനെതിരെ അന്വേഷണമില്ല.

ദില്ലി : 2ജി സ്‌പെക്ട്രം കേസില്‍ ചിദംബരത്തിനെതിരെ അന്വേഷണം ആവിശ്യമില്ലെന്ന് പ്രത്യേക കോടതി വിധി പ്രസ്താവിച്ചു

പ്രത്യേക കോടതി ജഡ്ജി ഒ. പി സെയ്തിയാണ് വിധി പ്രസ്താവം നടത്തിയത്. ഹര്‍ജിക്കാരനായ സുബ്രഹ്മണ്യം സാമിയടക്കം നാലുപേര്‍ക്ക് മാത്രമാണ് കോടതി മുറിക്കകത്ത് പ്രവേശനം അനുവദിക്കപ്പെട്ടത്. മാധ്യമപ്രവര്‍ത്തകര്‍ക്കും മറ്റു അഭിഭാഷകര്‍ക്കും വിധിപ്രസ്താവന വേളയില്‍ കോടതി മുറിയില്‍ പ്രവേശനം നിഷേധിച്ചിരുന്നു.

UPA ഗവണ്‍മെന്റിന് താല്‍കാലിക ആശ്വാസം നല്‍കുന്നതാണ് കോടതി വിധി.

കോടതി വിധി വിസ്മയപെടുത്തിയതായി കേസിലെ ഹരജിക്കാരനായ സുബ്രഹ്മണ്യം സാമി പറഞ്ഞു. താന്‍ നിരാശനല്ലെന്നും മാധ്യമങ്ങളായിരിക്കും നിരാശപ്പെട്ടിരിക്കുക എന്നും അദേഹം പറഞ്ഞു. ഹൈകോടതിയിലും അവിടെ നീതി ലഭിച്ചില്ലെങ്കില്‍ സുപ്രീം കോടതിവരെയും നിമയുദ്ധം തുടരും. വിധി പ്രസ്താവനക്ക്‌ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു സുബ്രഹ്മണ്യം സാമി.