ചിത്രരചനാ മല്‍സരം

download (1)കേരള സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡ്‌ �ജൈവവൈവിധ്യവും സുസ്ഥിര വികസനവും� വിഷയത്തില്‍ ചിത്രരചനാ മല്‍സരം നടത്തുന്നു. 18 വയസ്സിനു മുകളിലുള്ള പ്രൊഫഷനല്‍ രംഗത്തുള്ളവര്‍ക്ക്‌ മല്‍സരത്തില്‍ പങ്കെടുക്കാം. മെയ്‌ 14 മുതല്‍ 18 വരെ 0471 2554740 എന്ന ഫോണ്‍ നമ്പറില്‍ ഓഫീസ്‌ സമയത്ത്‌ വിളിച്ച്‌ സൗജന്യമായി രജിസ്റ്റര്‍ ചെയ്യാം. തിരുവനന്തപുരം, വള്ളക്കടവ്‌ ബോട്ട്‌ ഹൗസില്‍ വച്ച്‌ 20-ാം തിയതി മല്‍സരങ്ങള്‍ സംഘടിപ്പിക്കും. രജിസ്റ്റര്‍ ചെയ്‌തവര്‍ രാവിലെ 10 മണിക്ക്‌ ബോട്ട്‌ ഹൗസില്‍ എത്തണം. രചനകള്‍ക്ക്‌ അക്രിലിക്‌ അല്ലെങ്കില്‍ ഓയില്‍ പെയിന്റ്‌ ഉപയോഗിക്കാം. പെയിന്റിങിനുള്ള ക്യാന്‍വാസ്‌ ബോര്‍ഡ്‌ ലഭ്യമാക്കും. കളര്‍, ബ്രഷ്‌ മറ്റ്‌ അനുബന്ധ വസ്‌തുക്കള്‍ എന്നിവ മല്‍സരാര്‍ഥികള്‍ കൊണ്ടുവരണം.
ഒന്നാം സ്ഥാനത്തിന്‌ 10,000 രൂപയും രണ്ടും മൂന്നും സ്ഥാനങ്ങള്‍ക്ക്‌ 5000, 2000 രൂപ വീതവും പ്രശസ്‌തിപത്രവും ഫലകവും ലഭിക്കും. കൂടാതെ 1000 രൂപയുടെ അഞ്ച്‌ പ്രോത്‌സാഹന സമ്മാനങ്ങളും നല്‍കും. മെയ്‌ 22ന്‌ തിരുവനന്തപുരത്ത്‌ നടക്കുന്ന അന്താരാഷ്‌ട്ര ജൈവവൈവിധ്യ ദിനാഘോഷത്തോടനുബന്ധിച്ചുള്ള സമ്മേളനത്തില്‍ സമ്മാനങ്ങള്‍ മുഖ്യമന്ത്രി വിതരണം ചെയ്യും. മത്സരത്തെ സംബന്ധിച്ച മാര്‍ഗരേഖ keralabiodiversity.org ല്‍ ലഭിക്കും.